ടെസ്റ്റ് ക്രിക്കെറ്റില് ഹാട്രിക് വിജയത്തോടെ റെക്കോര്ഡ് നേട്ടവുമായി അയര്ലണ്ട് ടീം; സിംബാബ്വെക്കെതിരെ മിന്നും ജയം
അയര്ലണ്ട് സ്പിന്നര് മാത്യൂ ഹംഫ്രീസ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബുലാവായോയിൽ സിംബാബ്വെക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ അയര്ലണ്ടിന് 63 റണ്സിന്റെ മിന്നും ജയം. ആറ് വിക്കറ്റ് നേടിയ ഹംഫ്രീസിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ടീമിന് തുടർച്ചയായ മൂന്നാമത്തെ ടെസ്റ്റ് വിജയം നേടിക്കൊടുത്തത്. ഇടം കൈ സ്പിന്നർ ഹംഫ്രീസ് അവസാന ദിവസത്തെ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം സ്വന്തമാക്കി. ന്യൂമാൻ ന്യാംഹുരിയെ എൽബിഡബ്ല്യൂ ചെയ്തതിന് പിന്നാലെ, മത്സരത്തിലെ ടോപ്പ് സ്കോററായ വെസ്ലി മധേവേരെയെ (84) ക്ലീൻ ബൗൾഡ് ചെയ്തു. … Read more