ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

മെറ്റയ്ക്ക് 797 മില്യൺ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് വീണ്ടും വമ്പന്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഇയു കോപംറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് 797.72 മില്യണ്‍ യൂറോ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനോട് ഒപ്പം തന്നെ മാര്‍ക്കറ്റ് പ്ലേസ് സംവിധാനം കൂട്ടിച്ചേര്‍ത്തത് കാരണം, ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും മാര്‍ക്കറ്റ് പ്ലേസിലെ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും, മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇല്ലാത്തതരം മേല്‍ക്കൈ ഇതിലൂടെ ഫേസ്ബുക്കിന് ലഭിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ മെറ്റാ, വേറെയും മാര്‍ക്കറ്റ് കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായും കമ്മീഷന്‍ ആരോപിച്ചു.

പിഴയൊടുക്കുന്നതിന് പുറമെ ഈ പ്രവണത അവസാനിപ്പിക്കാനും കമ്മീഷന്‍ മെറ്റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യം നല്‍കല്‍ നിയമലംഘനമല്ലെന്നും, എന്നാല്‍ വന്‍കിട കമ്പനികള്‍ കോംപറ്റീഷന്‍ ഇത്തരത്തില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം കമ്മീഷന്റെ വ്യവസ്ഥ ഇപ്പോള്‍ അംഗീകരിക്കുമെന്നും, എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്നും മെറ്റാ പ്രതികരിച്ചു. മാര്‍ക്കറ്റ് പ്ലേസ് നിലനിര്‍ത്തുമെന്നും മെറ്റാ വ്യക്തമാക്കിയിട്ടുണ്ട്. 2016-ല്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് അവതരിപ്പിച്ചതിലൂടെ പ്രത്യേക ചാര്‍ജ്ജുകളൊന്നും കൂടാതെ ആര്‍ക്കും സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നുണ്ടെന്നും യുഎസ് കമ്പനിയായ മെറ്റാ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ക്കറ്റ് പ്ലേസ് ഉപയോഗിക്കേണ്ടാത്തവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കമ്പനി പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW