ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും.
രാവിലെ ഒന്പതുമണി മുതൽ രാത്രി ഒന്പതുമണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും, ഫാഷൻ ഷോയും, വടംവലിയും, ചെണ്ടമേളവും, ഗാനമേളയും, ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു.

അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25-ഓളം സ്റ്റാളുകളും, ബൗൺസി കാസ്റ്റിൽ, അഡ്വെഞ്ചർ റൈഡുകൾ എന്നിവയെല്ലാമായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു.
ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്ക് എല്ലാ അയർലണ്ട് മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതിനോടൊപ്പം മെഗാമേളയുടെ സുഗമമായ നടത്തിപ്പിന് https://mindireland.org/events…/car-parking-ticket/booking എന്ന ലിങ്കിൽനിന്നു എത്രയും പെട്ടന്ന് നിങ്ങളുടെ കാർപാർക്കിങ് ടിക്കറ്റ് എടുക്കണമെന്നും മൈൻഡ് ഭാരവാഹികൾ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW