അമേരിക്കയുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) നൽകുന്ന പുതിയ കണക്കുകൾ അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ 2,70,000-ൽ കൂടുതൽ കുടിയേറ്റക്കാരെ യു.എസ്.ല്‍ നിന്ന് പുറത്താക്കി. ഡോണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ, യുഎസ് ഇല്‍ നിന്ന്‍ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് സന്ദേഹം നിലനില്‍ക്കുമ്പോള്‍ പുറത്ത് വന്ന ഈ കണക്കുകൾ പ്രാധാന്യമർഹിക്കുന്നു.
2025 ജനുവരി 20-നു ഡോണാൾഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഡിപോർട്ടേഷൻ ഓപ്പറേഷൻ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവ് ആണ് പ്രസിഡന്റ് ജോ ബൈഡന്റെ അധികാര കാലത്തില്‍ ഉണ്ടായതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപ് ന്‍റെ ആദ്യ ഭരണ കാലഘട്ടത്തിൽ പോലും ഇത്രയും വലിയ നാടുകടത്തല്‍ രേഖപ്പെടുത്തിയിട്ടില്ല.
അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ആളുകളുടെ എണ്ണം 11 ദശലക്ഷം മുതൽ 15 ദശലക്ഷം വരെയായിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നവരിൽ പലരും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരാണ്. പലപ്പോഴും ആളുകള്‍ക്ക് ചെയ്യാൻ സാധിക്കാത്ത കഠിനമായ അല്ലെങ്കിൽ അപകടകരമായ ജോലികളാണ് അവർ നിർവ്വഹിക്കുന്നത്.
ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത നടപടിയെ എതിർക്കുന്നവരുടെ അഭിപ്രായത്തിൽ, ട്രംപ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയാല്‍, വലിയ തോതിൽ തൊഴിലാളി ക്ഷാമം ഉണ്ടാക്കും. അത് ഹൌസിംഗ്, കാർഷിക മേഖല,സാമൂഹിക പരിചരണ മേഖല തുടങ്ങിയ ഇടങ്ങളില്‍ അത് വലിയ രീതിയില്‍ ബാധിക്കും.
സാമ്പത്തിക വിദഗ്ദര്‍ പറയുന്നതനുസരിച്ച്, ഇത്തരത്തില്‍ തൊഴിലാളികളുടെ കുറവ് വില വർധനവിലേക്ക് നയിക്കുകയും, ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ആയ ഇൻഫ്ലേഷൻ കുറയ്‌ക്കും എന്ന വാഗ്ദാനത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്നാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW