യൂറോപ്യൻ മെഡൽ നേടിയ കായികതാരങ്ങളോടുള്ള ആദരം; പ്രത്യേക ഡിസൈനുള്ള പോസ്റ്റ്മാർക്കുമായി അയർലണ്ടിലെ തപാൽ വകുപ്പ്

By Rose Malayalam Desk

റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയ ഐറിഷ് കായികതാരങ്ങള്‍ക്ക് ആദരവുമായി രാജ്യത്തെ തപാല്‍ വകുപ്പ്. മെഡല്‍ ജേതാക്കളായ Christopher O’Donnell, Rhasidat Adeleke, Sophie Becker, Phil Healy, Sharlene Mawdsley, Tom Barr, Ciara Mageean എന്നിവരോടുള്ള ആദരസൂചകമായി ഇവരെ പ്രതിനിധീകരിക്കുന്ന, പ്രത്യേകം ഡിസൈന്‍ ചെയ്ത നാഷണല്‍ പോസ്റ്റ്മാര്‍ക്ക് പുറത്തിറക്കുമെന്ന് An Post അറിയിച്ചു.

രാജ്യത്തെ പ്രചോദിപ്പിച്ച കായികതാരങ്ങളെക്കുറിച്ചുള്ള രാജ്യത്തിന്റെ അഭിമാനവും, ആരാധനയും ഇതുവഴി പ്രകടമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി An Post മേധാവി David McRedmond പറഞ്ഞു. റെഗുലര്‍ സൈസ് ലെറ്ററുകളിലും, പോസ്റ്റ് കാര്‍ഡുകളിലുമാണ് കായികതാരങ്ങളെ പ്രതിനിധീകരിക്കുന്ന പോസ്റ്റ്മാര്‍ക്കുകള്‍ വരും മാസങ്ങളില്‍ പതിപ്പിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW