ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള 2025-ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്‌കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു.
ഡിസംബർ 12-ന് ഡൽഹിയിൽ വച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്‌കാരമാണിത്.
കോട്ടയം മാറ്റൊലിയുടെ ജനപ്രിയ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ‘ഒലിവ് മരങ്ങൾ സാക്ഷി’യുടെ രചനയ്ക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രവാസി രത്‌ന അവാർഡ്, രാജൻ പി ദേവ് പുരസ്‌കാരം, തോപ്പിൽ ഭാസി പുരസ്‌കാരം, ആറന്മുള സത്യവ്രതൻ പുരസ്‌കാരം, ശംഖുമുദ്ര പുരസ്‌കാരം, അയർലണ്ട് മൈൻഡ് ഐക്കൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്‌കാരം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്‌ന അവാർഡ്, കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ്ണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്‌കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്‌ന അവാർഡ് എന്നിവയും രാജുവിന് ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW