കൗണ്ടി റോസ്‌കോമണില്‍ 700,000 യൂറോയുടെ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് Loughglynn-ലെ ഒരു വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. 30-ന് മേല്‍ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് ഇവിടെ നിന്നും അറസ്റ്റിലായത്.
പല വീടുകളിലും കഞ്ചാവ് കൃഷി നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW