റോസ്‌കോമന്‍ കൌണ്ടിയിലെ Curraghaleen പ്രദേശത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗാർഡ അന്വേഷണം ആരംഭിച്ചു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള മിർജാന പാപ് എന്ന സ്ത്രീയുടെയാണ് മൃതദേഹം എന്ന് ഗാര്‍ഡ അറിയിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ ഇവരെ Athlone ല്‍ വച്ച് കാണാതായിരുന്നു.
തിങ്കളാഴ്ചയാണ് സംശയസ്പദമായ സാഹചര്യത്തിൽ മിർജാനയുടെ മൃതദേഹം വഴിയരികില്‍ നിന്നും കണ്ടെത്തിയത്. ഗാര്‍ഡ കൊലപാതകം സംശയിക്കുന്നതായി അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഗാൽവേ സർവകലാശാലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഡെപ്യൂട്ടി സ്റ്റേറ്റ് പാത്തോളജിസ്റ്റ് പോസ്റ്റുമോർട്ടം നടത്തുമെന്ന് അറിയിച്ചു.
ഗാർഡ Curraghaleen പ്രദേശത്തും Athloneലെ ഒരു വീട്ടില്‍ പരിശോധനകൾ നടത്തുകയും രണ്ട് കാറുകൾ ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുക്കുകയും ചെയ്തു. വീട് അന്വേഷണത്തിന്റെ ഭാഗമായി അടച്ചുപൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

അന്വേഷണത്തിനായി ഒരു മുതിർന്ന ഓഫീസറെ നിയമിച്ചിട്ടുണ്ട്, അത്ലോൺ ഗാർഡാ സ്റ്റേഷനിൽ ഒരു ഇൻസിഡൻറ് റൂം സ്ഥാപിച്ചു. കൂടാതെ, കുടുംബത്തിന് പിന്തുണ നൽകുന്നതിനായി ഒരു ഫാമിലി ലൈസൺ ഓഫീസറെയും നിയമിച്ചിതായി ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW