ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

റോസ്ലെയർ തുറമുഖത്ത് ശീതീകരിച്ച ലോറിയിൽ 14 പേർ; മനുഷ്യക്കടത്തെന്ന് സംശയം

റോസ്ലെയര്‍ തുറമുഖത്ത് എത്തിയ ലോറിയില്‍ രണ്ട് കുട്ടികളടക്കം 14 പേരെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒമ്പത് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെ ലോറിയില്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയത്.

ഇവരെ ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

റോസ്ലെയര്‍ യൂറോപോര്‍ട്ട് വഴി കടല്‍ മാര്‍ഗ്ഗം യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെയെത്തിയ ശീതീകരിച്ച ലോറിയിലാണ് 14 പേരെ എത്തിച്ചത്. മനുഷ്യക്കടത്തുകാരാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

അതേസമയം ലോറിയില്‍ ഉണ്ടായിരുന്ന ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പ്രതികരിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW