ലിമറിക്കിലെ വീട്ടിൽ കഞ്ചാവ് ഫാക്ടറി; ഗാർഡ നടത്തിയ റെയ്ഡിൽ 4 പേർ പിടിയിൽ

By Rose Malayalam Desk

ലിമറിക്ക് നഗരത്തില്‍ കഞ്ചാവ് ഫാക്ടറി റെയ്ഡ് ചെയ്ത് ഗാര്‍ഡ. വെള്ളിയാഴ്ചയാണ് Treaty City-യിലുള്ള Clare Street-ലെ ഒരു വീട്ടില്‍ നടത്തിവന്ന ഫാക്ടറി, പ്ലാന്‍ഡ് ഓപ്പറേഷനിലൂടെ റെയ്ഡ് ചെയ്ത ഗാര്‍ഡ 300,000 യൂറോ വിലവരുന്ന കഞ്ചാവും, കഞ്ചാവ് ചെടികളും പിടിച്ചെടുത്തത്. ഒപ്പം 10,000 യൂറോ പണവും പിടിച്ചെടുത്തു.

Limerick Divisional Drug Unit, Garda Regional Armed Support unit (ASU) എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. 15 കിലോഗ്രാം കഞ്ചാവും, 30 കഞ്ചാവ് ചെടികളും ഓപ്പറേഷനില്‍ കണ്ടെടുത്തു.

വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാരെ പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരെ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. അതേസമയം വീട്ടിലുണ്ടായിരുന്ന വേറെ രണ്ട് പേര്‍ രക്ഷപ്പെട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW