ലിമറിക്കിൽ വാഹനാപകടം: ഐറിഷ് ദേശീയ ഫുട്ബോൾ താരത്തിന് പരിക്ക്

By Rose Malayalam Desk

ലിമറിക്കിലുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് പരിക്ക്. അയര്‍ലണ്ടിന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ താരമായ Savannah McCarthy-യെ കത്തുന്ന കാറില്‍ നിന്നും വലിച്ച് പുറത്തേക്കെടുത്താണ് രക്ഷിച്ചത്. കാലിന് ഗുരുതരമായ പരിക്കേറ്റ ഇവര്‍ University Hospital Limerick ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 8.15-ഓടെ കെറി-ലിമറിക്ക് അതിര്‍ത്തി പ്രദേശമായ Tarbert-ല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ McCarthy സഞ്ചരിച്ച കാറിന് തീപിടിക്കുകയും, നാട്ടുകാര്‍ അവരെ കാറില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെടുത്ത് രക്ഷിക്കുകയുമായിരുന്നു. McCarthy-ക്കൊപ്പം വേറെ രണ്ട് പുരുഷന്മാര്‍ കൂടി കാറിലുണ്ടായിരുന്നു. ഇവരും ആശുപത്രിയിലാണ്. അപകടത്തില്‍ പെട്ട മറ്റേ എസ്‌യുവില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വിവിധ ക്ലബ്ബുകളില്‍ താരമായിരുന്ന McCarthy പത്ത് തവണ അയര്‍ലണ്ടിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. 2023 ഫിഫാ വേള്‍ഡ് കപ്പ് സ്‌ക്വാഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്ക് കാരണം കളിക്കാന്‍ സാധിച്ചില്ല. നിലവില്‍ ക്ലബ്ബ് തലത്തില്‍ Shamrock Rovers-നായി കളിച്ചുവരികയാണ് McCarthy.ലിമറിക്കിൽ വാഹനാപകടം: ഐറിഷ് ദേശീയ ഫുട്ബോൾ താരത്തെ രക്ഷിച്ചത് കത്തുന്ന കാറിൽ നിന്ന്

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW