ലിമറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബേറ്; ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

കൗണ്ടി ലിമറിക്കിലെ വീട്ടില്‍ നടന്നപെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 10 മണിയോടെയാണ് Garryowen-ലെ Pike Avenue-വില്‍ ഉള്ള ഒരു വീടിന് നേരെ പെട്രോള്‍ ബോബേറ് ഉണ്ടായത്. ആക്രമണം നടക്കുന്ന സമയം വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്ന പുരുഷന് പിന്‍ഭാഗത്ത് പരിക്കേറ്റു. രക്ഷപ്പെടാനായി ജനല്‍ വഴി പുറത്തേയ്ക്ക് ചാടിയത് കാരണമുള്ള പരിക്കുമുണ്ട്.

സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തെ ആംബുലന്‍സില്‍ University Hospital Limerick-ല്‍ എത്തിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ഗാര്‍ഡയും, അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.

തീപിടിത്തത്തില്‍ രണ്ട് നില കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW