കൗണ്ടി ലിമറിക്കില്‍ സ്‌കൂള്‍ ബസ് റോഡില്‍ നിന്നും കൈത്തോട്ടിലേയ്ക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ Caherconlish-ന് സമീപം R513-യിലായിരുന്നു അപകടം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അപകടമുണ്ടായതിന് പിന്നാലെ ഗാര്‍ഡ, എമര്‍ജന്‍സി സര്‍വീസസ്, ആംബുലന്‍സ്, ഫയര്‍ ഫൈറ്റര്‍മാര്‍ എന്നിവര്‍ സംഭവസ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസിന് പിന്നാലെ കാറുകളില്‍ അദ്ധ്യാപകരും ഉണ്ടായിരുന്നു.
ബസിലുണ്ടായിരുന്ന ആറാം വര്‍ഷ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് ചെറിയ കുട്ടികളെ സമാധാനിപ്പിക്കുകയും, എമര്‍ജന്‍സി എക്‌സിറ്റ് വഴി സുരക്ഷിതമായി പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW