ലോകത്തെ മികച്ച 100 റെസ്റ്ററന്‍റുകളിൽ ഏഴെണ്ണം ഇന്ത്യയില്‍ നിന്ന്, അതില്‍ ഒന്ന് കേരളത്തിൽ ; ഏതെന്നു അറിയാം

By Rose Malayalam Desk

ലോകത്ത് ഭക്ഷണ വൈവിധ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പാചകവിഭവങ്ങൾ ഇന്ന് ലോകമാകെയുള്ള രുചി പ്രേമികളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ലോകത്ത് എവിടെ പോയാലും ഇന്ത്യന്‍ റെസ്റ്ററന്‍റുകള്‍ക്ക് വിശിഷ്ടമായ ഒരു സ്ഥാനം ഉണ്ട്.

ഈയിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഇന്ത്യന്‍ റെസ്റ്റാറന്‍റുകളും ഉള്‍പെടുന്നു. പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

വിയന്നയിലെ ഫിഗൽമ്യൂലർ റെസ്റ്റാറന്‍റ് ആണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈ പട്ടികയില്‍ ഏഴ് ഇന്ത്യൻ റെസ്റ്റാറന്‍റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് മറ്റൊരു സവിശേഷത. കോഴിക്കോട്ടെ പാരഗൺ റെസ്റ്റാറന്‍റ് പട്ടികയിൽ അഞ്ചാമതാണ്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകൾ. ഡൽഹിയിലെ കരിം ഹോട്ടൽ (59), ബംഗളൂരുവിലെ സെൻട്രൽ ടിഫിൻ റൂം (69), ഡൽഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകൾ.

ഭക്ഷണ വിഭവങ്ങൾക്കു പുറമെ സാംസ്കാരിക പ്രാധാന്യം, ചരിത്രം, ജനപ്രീതി എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. ബിരിയാണിക്ക് പ്രസിദ്ധമായ പാരഗന്‍ ഹോട്ടെല്‍ 1939ൽ ആണ് സ്ഥാപിതമായത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW