വടക്കൻ അയർലണ്ടിൽ കോഴികളുമായി പോയ ലോറിക്ക് തീപിടിച്ചു

By Rose Malayalam Desk

വടക്കന്‍ അയര്‍ലണ്ടിലെ Co Tyrone-ല്‍ കോഴികളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. Benburb Road പ്രദേശത്ത് വച്ച് തീപിടിച്ചതോടെ ലോറിയിലുണ്ടായിരുന്ന 8,000-ലധികം വരുന്ന കോഴികള്‍ പ്രാണരക്ഷാര്‍ത്ഥം വാഹനത്തില്‍ നിന്നും ചിന്നിച്ചിതറി ഓടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും, തങ്ങളുടെ രണ്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രവിധേയമാക്കിയെന്നും Northern Ireland Fire and Rescue Service അറിയിച്ചു. തീപിടിത്തത്തില്‍ കുറച്ച് കോഴികള്‍ക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW