വമ്പൻ ലാഭം കൊയ്യുന്നതിനൊപ്പം ജീവനക്കാർക്ക് മികച്ച താമസസ്ഥലമൊരുക്കി മാതൃകയായി ഒരു ഐറിഷ് കമ്പനി

By Rose Malayalam Desk

ലാഭത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത് ജീവനക്കാരുടെ താമസസൗകര്യം മെച്ചപ്പെടുത്താന്‍ ചെലവിട്ട് മാതൃക കാണിക്കുകയാണ് അയര്‍ലണ്ടിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ശൃംഖലയായ Supermacs. 2022-ല്‍ കമ്പനിയുടെ വിറ്റുവരവില്‍ 41% വര്‍ദ്ധനയാണ് ഉണ്ടായത്. വരുമാനം 195.69 മില്യണ്‍ യൂറോയില്‍ നിന്നും 276.2 മില്യണ്‍ ആയി ഉയരുകയും ചെയ്തു. 34.02 മില്യണ്‍ യൂറോ ആണ് ടാക്‌സ് കിഴിക്കാതെയുള്ള ലാഭം. 2023-ല്‍ വിറ്റുവരവ് വീണ്ടും 15% വര്‍ദ്ധിച്ചതായും Supermacs ഉടമയായ Pat McDonagh പറയുന്നു.

അതേസമയം ലാഭം വര്‍ദ്ധിക്കുന്നതിനൊപ്പം കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിന് വേണ്ടിയും വലിയ തുക തങ്ങള്‍ ചെലവിടുന്നുണ്ടെന്ന് Pat McDonagh പറയുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലെ പൗരത്വമുള്ള 2,000-ലധികം പേരാണ് Supemacs-ന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 250-ഓളം പേരെ കമ്പനി വീടുകളിലാണ് താമസിപ്പിക്കുന്നത്. ഈ വീടുകള്‍ക്കായി 6 മുതല്‍ 7 മില്യണ്‍ യൂറോ വരെ തങ്ങള്‍ ചെലവിട്ടതായി McDonagh പറയുന്നു.

താമസസ്ഥലം കിട്ടാത്ത പല സ്ഥലങ്ങളിലും കമ്പനി നേരിട്ട് ജീവനക്കാര്‍ക്ക് താമസം ശരിയാക്കി നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്ഥിരമായ ജീവനക്കാര്‍ ഉണ്ടായാല്‍ മാത്രമേ ബിസിസ് ശരിയായി നടക്കൂ എന്നതും, അതോടൊപ്പം ഫാസ്റ്റ്ഫുഡ് ബിസിനസില്‍ ജോലിക്കാരെ ലഭിക്കാന്‍ പ്രയാസമാണെന്നതും അവരുടെ ക്ഷേമത്തിന് പ്രധാന്യം നല്‍കാന്‍ പ്രേരിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW