ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി

വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.അസോസിയേഷൻറെ മുൻകാലങ്ങളിലെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവരെ സമ്മേളനത്തിൽ മേയർ മൊമെന്റോ നൽകി ആദരിച്ചു.

ബോബി ഐപ്പ് സ്വാഗതവും സെക്രട്ടറി നെൽവിൻ റാഫേൽ നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും നാല്പതോളം പുതുമ നിറഞ്ഞ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്,മാർഗംകളി, ‘എന്റെ മലയാളം’ കുട്ടികളുടെ കരോൾ ഗാനങ്ങൾ, WMA choir ഗ്രൂപ്പിന്റെ കരോൾ ഗാനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷരാവിന് മാറ്റുകൂട്ടി. സമ്മാനക്കൂപ്പൺ വിജയികൾക്ക് ആകർഷണങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.

തകർപ്പൻ പാട്ടുകളുമായി വേദിയിലെത്തിയ ഏഞ്ചൽ ബീറ്റ്സിന്റെ ഗാനമേളയ്ക്കൊപ്പം സദസ് ഒന്നാകെ താളം ചവിട്ടി .ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു. ഷാജു ജോസ്, നീതു ജോൺ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു.

വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്ത അസോസിയേഷൻ അംഗം റോഷൻ കുര്യാക്കോസിനെ പരിപാടിയിൽ ആദരിച്ചു. പ്രസിഡണ്ട് അനൂപ് ജോൺ ഉപഹാരം കൈമാറി.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ക്രിസ്മസ് പുതുവത്സര പരിപാടികൾ വൻ വിജയമാക്കിയ മുഴുവൻ അംഗങ്ങളോടും സ്പോൺസേഴ്സിനോടും WMA കമ്മിറ്റി നന്ദി പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW