വിദ്യാർത്ഥി പ്രക്ഷോഭം: ട്രിനിറ്റി കോളജ് ഡബ്ലിനിൽ വിദ്യാർത്ഥി യൂണിയന് 2 ലക്ഷം യൂറോ പിഴ ചുമത്തി അധികൃതർ

By Rose Malayalam Desk

ട്രിനിറ്റി കോളജ് ഡബ്ലിനില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോളജ് യൂണിയന് 200,000 യൂറോ പിഴയിട്ട് കോളജ് അധികൃതര്‍. ഇസ്രായേലുമായും, കോളജില്‍ നിക്ഷേപം നടത്തിയ ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധവും കോളജ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂണിയന്റെ പിന്തുണയോടെ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ ആവശ്യങ്ങളെല്ലാം കോളജ് അധികൃതര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയന് മേല്‍ ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്.

പലസ്തീനെ പിന്തുണച്ചതിന് പുറമെ കോളജിലെ ഫീസ്, വാടക എന്നിവയ്‌ക്കെതിരായും യൂണിയന്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെല്ലാം കൂടി ചേര്‍ത്താണ് 214,285 യൂറോ പിഴ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോളജിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ Book of Kells-ലേയ്ക്ക് പ്രക്ഷോഭം കാരണം വിനോദസഞ്ചാരികള്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും, അതുണ്ടാക്കിയ നഷ്ടം നികത്തുന്നതിനാണ് പിഴ എന്നുമാണ് കോളജ് വിശദീകരിക്കുന്നത്.

പിഴയ്ക്ക് പുറമെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടികളും എടുക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW