ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വീണ്ടും ട്രെയിനുകൾക്ക് മുകളിൽ ‘കളർ അടിച്ച്’ സാമൂഹിക വിരുദ്ധർ; പ്രതികളെ കണ്ടെത്താൻ സഹായം തേടി വെസ്റ്റ്മീത്ത് ഗാർഡ

അയർലൻഡിലെ വെസ്റ്റ്മീത്ത് (Co Westmeath) കൗണ്ടിയിൽ ട്രെയിനുകൾക്ക് നേരെ ഗുരുതര നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ പ്രതികളെ തേടി ഗാർഡ.
​ശനിയാഴ്ച പുലർച്ചെ 4 മണിക്കും 6 മണിക്കും ഇടയിൽ അത്‌ലോൺ (Athlone) റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ട്രെയിൻ ബോഗികളിലാണ് ഗ്രാഫിറ്റി (ചിത്രങ്ങളും എഴുത്തുകളും) വരച്ച് നാശനഷ്ടങ്ങൾ വരുത്തിയത്.

​സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ഈ സമയത്ത് അത്‌ലോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവർ ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. ഈ സമയത്ത് സ്റ്റേഷന് സമീപത്തുകൂടി യാത്ര ചെയ്ത വാഹന ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ കൈവശം എന്തെങ്കിലും ക്യാമറ ദൃശ്യങ്ങൾ (Dash-cam/CCTV) ലഭ്യമാണെങ്കിൽ അവരുമായി പങ്കുവെക്കണമെന്നും ഗാർഡ കൂട്ടിച്ചേർത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW