വീണ്ടും റോഡ്‌ അപകടം ; കാര്‍ലോയില്‍ കാല്‍ നട യാത്രക്കാരി മരിച്ചു

By Rose Malayalam Desk

അയര്‍ലണ്ടില്‍ റോഡ്‌ അപകടങ്ങള്‍ തുടര്‍ കഥയാവുന്നു, കാര്‍ലോയില്‍ 70 വയസ്സുള്ള ഒരു വയോധിക ഇന്നലെ വാഹനം തട്ടി മരിച്ചു. Rathcrogue-ലെ N80 ൽ വെള്ളിയാഴ്ച്ച വൈകീട്ട് 6.30 നായിരുന്നു അപകടം.

മൃതദേഹം വാട്ടർഫോർഡ് റീജിയണൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കാറിന്റെ ഡ്രൈവർക്ക് (20) പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ അറിയുന്നവരും, ഡാഷ്-കാം ഫൂട്ടേജ് ഉള്ളവരും 059 913 6620 എന്ന നമ്പറിൽ കാർലോ ഗാർഡാ സ്റ്റേഷനിലോ, 1800 666 111 എന്ന ഗാർഡാ കോൺഫിഡൻഷ്യൽ ലൈൻ നമ്പറിലോ ഗാര്‍ഡയെ ബന്ധപെടണ മെന്ന് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ബ്ലാഞ്ചാർഡ്‌സ് ടൌണില്‍ വാഹനമിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW