വെക്സ്ഫോർഡിൽ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ

By Rose Malayalam Desk

വെക്സ്ഫോർഡിലെ Goreyയിൽ Baile Eoghain പ്രദേശത്ത് 32 വയസ്സുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
Paula Lawlor എന്ന് തിരിച്ചറിഞ്ഞ യുവതിയെ ഇന്നലെ പുലർച്ചെ 3 മണിയോടെ വീട്ടിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാർഡയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Paula Lawlor സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞതായി സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ (30) കസ്റ്റഡിയിലെടുത്തതായി ഗാർഡ അധികൃതർ അറിയിച്ചു. ഇയാൾ കിഴക്കൻ അയർലണ്ടിലെ ഒരു ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവ സ്ഥലത്ത് ഗാർഡ ടെക്നിക്കൽ ബ്യൂറോ വിശദമായ സാങ്കേതിക പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Paula Lawlor ന്റെ മൃതദേഹം വാട്ടർഫോർഡ് സർവകലാശാലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഗാർഡ അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW