വെക്സ്‌ഫോർഡിൽ 120,000 യൂറോയുടെ കഞ്ചാവുമായി രണ്ട് പുരുഷന്മാർ പിടിയിൽ. ഇന്റലിജൻസ് വിവരത്തെ തുടർന്ന് Revenue’s Customs Service, Garda National Drugs and Organised Crime Bureau, Enniscorthy Drugs and Crime unit എന്നിവർ ചേർന്ന് ബുധനാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രദേശത്തെ ഒരു വീട്ടിൽ നിന്നും ആറു കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടികൂടിയത്.
തുടർപരിശോധനയിൽ 1.5 കിലോഗ്രാം ഹെർബൽ കഞ്ചാവ്, 250 ഗ്രാം കൊക്കെയിൻ എന്നിവയും കണ്ടെത്തി. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരാണ് അറസ്റ്റിലായത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW