വൈദ്യ ചികിത്സക്കായി പലസ്തീനിയൻ കുട്ടികൾ അയർലണ്ടിൽ

By Rose Malayalam Desk

യുദ്ധം നാശോന്മുഖമാക്കിയ ഗാസയില്‍ നിന്ന്, വൈദ്യ ചികിത്സയ്ക്കായി ആദ്യത്തെ പലസ്തീനിയൻ കുട്ടികളുടെ സംഘം അയർലണ്ടിൽ എത്തിച്ചേർന്നതായി ആയർലണ്ട് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണല്ലി അറിയിച്ചു.

എട്ട് കുട്ടികളെയും അവരുടെ എട്ട് സംരക്ഷകരെയും കൂടാതെ 11 സഹോദരങ്ങളും അടങ്ങിയ സംഘം, സ്ലോവാക്യൻ സർക്കാരിന്റെ സഹായത്തോടെ വന്ന വിമാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അയർലണ്ടിൽ എത്തിയത്.

ഏപ്രിൽ മാസത്തിൽ ലോകാരോഗ്യ സംഘടന (WHO) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് പലസ്തീനിയൻ രോഗികളെ വൈദ്യ ചികിത്സയ്ക്കായി യൂറോപ്പിലേക്ക് മാറ്റാൻ സഹായം അഭ്യർത്ഥിച്ചിരുന്നു.

ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ 14,500-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട് ചെയ്തിരുന്നു.

WHO-യുടെ അഭ്യർത്ഥനയെ പിന്തുണച്ച് അയർലണ്ട് ഉൾപ്പെടെ പത്ത് രാജ്യങ്ങൾ മുന്നോട്ടുവന്നിരുന്നു.

ഇതിനകം 65 രോഗികളെയും 163 ബന്ധുക്കളെയും സ്പെയിൻ, ഇറ്റലി, ജർമ്മനി, റൊമാനിയ, ബെൽജിയം, നോർവേ എന്നീ രാജ്യങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.

അയർലണ്ട് ഏകദേശം 30 കുട്ടികള്‍ക്ക് ചികിത്സ നൽകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

https://twitter.com/DonnellyStephen/status/1870075691313541545

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW