ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ശക്തമായ മഴയിൽ നോർത്ത് ഡബ്ലിനിൽ പ്രളയം; കോർക്ക്, കെറി അടക്കം 6 കൗണ്ടികളിൽ യെല്ലോ റെയിൻ വാണിങ്

നോര്‍ത്ത് ഡബ്ലിനില്‍ വെള്ളപ്പൊക്കം തുടരുന്നതിനിടെ കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് (വെള്ളി) അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വരുന്ന വാണിങ് ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ തുടരും.

ഇതിനു പുറമെ Cavan, Donegal, Connacht, Longford എന്നീ കൗണ്ടികളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ യെല്ലോ റെയിന്‍/സ്‌നോ വാണിങ്ങും നിലവില്‍ വരും.

ശക്തമായ തണുപ്പിനെ തുടര്‍ന്ന് കാലാസ്ഥാ വകുപ്പ് നേരത്തെ രാജ്യമെങ്ങും യെല്ലോ ലോ ടെംപറേച്ചര്‍/ഐസ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ഇന്ന് (വെള്ളിയാഴ്ച) രാത്രി 9 മണിക്ക് നിലവില്‍ വരുന്ന വാണിങ് ശനിയാഴ്ച രാവിലെ 10 മണി വരെ തുടരും.

അതേസമയം ഡബ്ലിന്‍, വിക്ക്ലോ എന്നീ കൗണ്ടികളില്‍ ഇന്ന് പുലര്‍ച്ചെ 2.36 മുതല്‍ നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് പകല്‍ 12 മണിക്ക് അവസാനിച്ചിരുന്നു. ഡബ്ലിനില്‍ പെയ്ത ശക്തമായ മഴയില്‍ Clongriffin-ലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കാര്‍ പാര്‍ക്ക് വെള്ളത്തിലായി. നിരവധി കാറുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. Rush-ല്‍ നിന്നും Lusk-ലേയ്ക്കുള്ള റോഡും പ്രളയത്തിലായി.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള ചില റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. അതേസമയം പ്രളയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW