ശക്തമായ മഴ: കോർക്ക്, വാട്ടർഫോർഡ് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിങ്

By Rose Malayalam Desk

കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഇന്ന് (ഒക്ടോബര്‍ 13 ഞായര്‍) വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് കോര്‍ക്കില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുള്ളത്. വാട്ടര്‍ഫോര്‍ഡില്‍ ഞായര്‍ വൈകിട്ട് 6 മുതല്‍ തിങ്കള്‍ പുലര്‍ച്ചെ 2 മണി വരെയും യെല്ലോ വാണിങ് നിലനില്‍ക്കും.

ഇന്ന് രാവിലെ പൊതുവെ വെയില്‍ ലഭിക്കുമെങ്കിലും പിന്നീട് മേഘം ഉരുണ്ടുകൂടി നല്ല മഴയ്ക്ക് കാരണമാകും. വൈകുന്നേരത്തോടെ തെക്കന്‍ കൗണ്ടികളില്‍ മഴ ശക്തമാകും. മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ വടക്കന്‍ പകുതിയില്‍ 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. തെക്കന്‍ പകുതിയില്‍ 10 മുതല്‍ 14 ഡിഗ്രി വരെയും താപനില ഉയരും. തിങ്കളാഴ്ച രാവിലെയോടെ മഴ ഒഴിയും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW