വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.
രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, കില്‍ക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം ഫ്ലാഷ്‌മൊബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മലയാളി മങ്ക മത്സരം, വടംവലി മത്സരം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട ഹോളിഗ്രയിൽ റസ്റ്റോറൻറ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധതരത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.
“ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം ” സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.
https://www.facebook.com/share/r/5QCtureRFLU7KuJS/
ഓണാഘോഷത്തോടനുബന്ധിച്ച് ഓഫ് സ്റ്റേജ് മത്സരങ്ങളായ കാരംസ് , ചെസ്, ചീട്ടുകളി എന്നിവയും നടത്തപ്പെടുന്നു. വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. വൈകിട്ട് ഏഴു മണിയോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
വാർത്ത – ഷാജു ജോസ്
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW