ഡബ്ലിനില്‍ ഷോട്ട് ഗണ്ണില്‍ നിന്നും വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെ 11.30-ഓടെ ഡബ്ലിന്‍ 8-ലെ Vincent Street South പ്രദേശത്ത് വച്ചാണ് വെടി പൊട്ടിയത്. തുടര്‍ന്ന് ഗാര്‍ഡയുടെ സായുധസേന അടക്കം സ്ഥലത്തെത്തുകയും, ചെറുപ്പക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിരച്ചിലില്‍ ഒരു ഷോട്ട് ഗണ്‍ പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്തെ പല വീടുകളിലായി ഗാര്‍ഡ തിരച്ചില്‍ നടത്തിയിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW