ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് സ്ഥിരീകരണ ശുശ്രൂഷയ്ക്കായി അയർലണ്ടിലെത്തി.

ഫെബ്രുവരി മാസം 28നു ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷൻ ഡബ്ലിനിൽ വെച്ച് നടത്തപ്പെടുന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്കും എപ്പിസ്കോപ്പൽ സന്ദർശനത്തിനായി മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി ചെറിയാൻ അയർലണ്ടിലെത്തി.

ഇടവകയിലെ 19 കുട്ടികൾ സ്ഥിരീകരണ ശുശ്രൂഷയോടെ വിശുദ്ധ സംസർഗ്ഗത്തിനായ് യോഗ്യരാവുകയും സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുകയുമാണ്. ഫെബ്രുവരി 28നു രാവിലെ 10 മണിക്ക് സ്ഥിരീകരണ ആരാധന ആരംഭിക്കുന്നതാണ്.

ഇടവകയുയുടെ 15മത് വാർഷിക (ക്രിസ്റ്റൽ ജൂബിലി )സമാപന യോഗം അതേ ദിവസം ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ ജെനു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിഷപ്പ് സാബു കോശി ചെറിയാൻ മുഖ്യ അതിഥി ആയിരിക്കും. ചർച്ച് ഓഫ് അയർലൻഡ് ആർച്ച്ബിഷപ് മോസ്റ്റ് റവ ഡോ മൈക്കൽ ജാക്സൺ, സി എസ് ഐ മധ്യകേരള മഹായിടവക സ്ത്രീജന സഖ്യ പ്രസിഡന്റ് ഡോ ജെസ്സി സാറാ കോശി, റവ മാർക്ക് ഗാർഡ്നർ (വികാരി, സെന്റ് കതറിൻസ് ആൻഡ് സെന്റ് ജെയിംസ് ചർച്ച് ) എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.
തുടർന്ന് മാർച്ച് 01 നു , ഇടവക, ജൂബിലി വർഷത്തിൽ,  ഗാൽവേ (Galway) കേന്ദ്രമാക്കി ആരംഭിച്ച സി എസ് ഐ സെന്റ് പീറ്റേഴ്സ് വാർഷിപ് സെന്റർ സന്ദർശിക്കുന്നതും വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ് എന്ന് ഇടവക കമ്മിറ്റി അറിയിക്കുന്നു.
ഇടവകയ്ക്ക് വേണ്ടി, കൈക്കാരൻ മാത്യു പി തോമസ് , സെക്രട്ടറി ഷാനി ടി മാത്യു , ട്രഷറാർ ഡെയ്ൽ മാത്യൂസ് മാമ്മൻ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW