‘സ്വാതന്ത്ര്യം വെറുമൊരു വാക്കല്ല’; 78-ആം സ്വാതന്ത്ര്യദിനത്തിൽ അർത്ഥം ഓർമ്മിപ്പിച്ച് രാഹുൽ ഗാന്ധി

By Rose Malayalam Desk

രാജ്യം 78-ആം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സ്വാതന്ത്രദിനാശംസ. എക്‌സിലാണ് ബിജെപി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടുള്ള ആശംസ രാഹുല്‍ കുറിച്ചത്.

‘ രാജ്യത്തെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് ഒരു വാക്ക് മാത്രമല്ല – ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഉള്‍ച്ചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സുരക്ഷാ കവചമാണ്. ഇതാണ് ആവിഷ്‌കാര ശക്തി, സത്യം സംസാരിക്കാനുള്ള കഴിവ്, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതീക്ഷ. ജയ് ഹിന്ദ്.’

രാഹുല്‍ കുറിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW