ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

സൗത്ത് ഡബ്ലിനിൽ 636 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ അനുമതി

സൗത്ത് ഡബ്ലിനില്‍ 300 മില്യണ്‍ യൂറോ മുടക്കി 636 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. Milltown-ലെ Sandford Road-ലുള്ള Milltown Park-ലാണ് സ്റ്റുഡിയോസ്, അപ്പാര്‍ട്ട്‌മെന്റ്‌സ്, ഡ്യുപ്ലെക്‌സ് എന്നിവ അടങ്ങുന്ന ഹൗസിങ് ഡെവലപ്‌മെന്റ് നിര്‍മ്മാണം നടത്തുക. Ardstone എന്ന കമ്പനിയാണ് ഏഴ് ബ്ലോക്കുകളിലായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

10 നില വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കൊപ്പം ഒരു ക്രെഷ്, കളിസ്ഥലം എന്നിവയും 4.26 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്നുണ്ട്.

ഇവിടെയുള്ള 18-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച Milltown Park House അടക്കമുള്ള ഏതാനും കെട്ടിടങ്ങള്‍ ഹൗസിങ് ഡെലവല്‌മെന്റിനായി പൊളിച്ചുമാറ്റും.

അതേസമയം അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിനായി പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. പ്രദേശവാസികളുടെ അപ്പീലുകള്‍ തള്ളിയാണ് അനുമതി നല്‍കിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW