സർക്കാർ ഔദ്യോഗിക യാത്രകൾക്ക് 53 മില്യൺ യൂറോയുടെ പുതിയ ജെറ്റ് വാങ്ങുന്നു

By Rose Malayalam Desk

സർക്കാർ തങ്ങളുടെ ഔദ്യോഗിക യാത്രകൾക്കായുള്ള പുതിയ ജെറ്റ് വിമാനം വാങ്ങാനുള്ള  തീരുമാനം പ്രഖ്യാപിച്ചു. ഇതിന് VAT ഒഴികെ 53 മില്ല്യൺ യൂറോ ചെലവ് വരുമെന്ന് സർക്കാർ അറിയിച്ചു. 2023-ൽ പുറത്തിറക്കിയ 45 മില്ല്യൺ യൂറോയുടെ ആദ്യം നിർദ്ദേശിച്ച ബജറ്റിനെ അപേക്ഷിച്ച് ചെലവ് 8 മില്ല്യൺ യൂറോ അധികം വരുന്നു.

നിലവിലെ ഗവൺമെന്റ് ലിയർജെറ്റ് വിമാനം തുടരാനാവാതെ നിരവധി സാങ്കേതിക തകരാറുകള്‍ അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ പ്രശ്നങ്ങൾ പലപ്പോഴും മന്ത്രിമാരുടെ ഔദ്യോഗിക യാത്രാ ക്രമീകരണങ്ങളെ തടസപ്പെടുത്തിയിരുന്നു.

പുതിയ വിമാനത്തിന്റെ മോഡലിന്റെയും ഡെലിവറി സമയത്തിന്‍റെയും വിശദാംശങ്ങൾ ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ വലിയ നിക്ഷേപം സർക്കാറിന്റെ ഔദ്യോഗിക യാത്രാ സൗകര്യങ്ങളുടെ വിശ്വാസ്യത നിലനിർത്താനുള്ള നീക്കമായി കരുതുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW