ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഹീത്രൂ എയർപോർട്ടിലെ സർവീസുകൾ ഇന്ന് പുനരാരംഭിച്ചേക്കും; തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്ന് അധികൃതർ

തീപിടിത്തം കാരണം ഇന്നലെ അടച്ചിട്ട ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. ചില വിമാനങ്ങള്‍ മാത്രം ഇന്നലെ രാത്രി സര്‍വീസ് നടത്തിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ ഇന്ന് പൂര്‍ണ്ണമായും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്ന് London Fire Brigade (LFB) അറിയിച്ചു. തീപിടിത്തത്തിന് കാരണമെന്തെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും LFP പറഞ്ഞു.

ഡബ്ലിന്‍, ഷാനണ്‍ അടക്കം അയര്‍ലണ്ടിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വീസുകളെയും തീപിടിത്തം ബാധിച്ചിരുന്നു. 60-ലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഹീത്രൂ എയര്‍പോര്‍ട്ടിലേയ്ക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും ഇന്ന് പതിവ് പോലെ നടക്കുമെന്ന് എയര്‍ ലിംഗസ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW