ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനം: 72 മണിക്കൂറിനിടെ അമിതവേഗത്തിന് പിടിയിലായത് 2,550 പേർ

അയർലണ്ടിൽ സെന്റ് പാട്രിക്സ് ഡേ – ബാങ്ക് ഹോളിഡേ വീക്കെൻഡിനോട് അനുബന്ധിച്ചുള്ള ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനമായി തുടരുന്നു. പരിശോധനകൾക്കിടെ കൗണ്ടി Monaghan-ലെ Doohamlet- ലുള്ള R183 റോഡിൽ 50 km/h വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 112 km/h വേഗതയിൽ കാറോടിച്ചു പോയ ഡ്രൈവറെ പോലീസ് പിടികൂടി. ഈ പരിശോധനയുടെ ആദ്യ 72 മണിക്കൂറിനുള്ളിൽ മാത്രം റോഡപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ ഈ വർഷം അയർലണ്ടിലെ റോഡുകളിൽ മരിച്ചവരുടെ ആകെ എണ്ണം 36 ആയി ഉയർന്നു.

ആദ്യ 72 മണിക്കൂറിനിടെ  മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചതിന് 93 പേരെ അറസ്റ്റ് ചെയ്യുകയും, അമിതവേഗതയ്ക്ക് 2,550 ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായും ഗാർഡ അറിയിച്ചിട്ടുണ്ട്.

മറ്റ് പ്രധാന നിയമലംഘനങ്ങളിൽ കൗണ്ടി കിൽഡെയറിലെ Naas-ലുള്ള M7 റോഡിൽ 120 km/h പരിധിയുള്ളിടത്ത് 137 km/h വേഗതയിൽ വാഹനമോടിച്ചതും, കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള N4 റോഡിൽ 80 km/h പരിധിയുള്ളിടത്ത് 137 km/h വേഗതയിൽ വാഹനമോടിച്ചതും ഉൾപ്പെടുന്നു. കൂടാതെ കോർക്ക് സിറ്റിയിലെ സൗത്ത് റിംഗ് റോഡിൽ 100 km/h പരിധിയുള്ള സ്ഥലത്ത് 133 km/h വേഗതയിലും ഒരു ഡ്രൈവർ വാഹനമോടിച്ചതിന് പിടിയിലായി. പരിശോധനയ്ക്കിടെ 200-ലധികം ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ പിടിയിലായിട്ടുണ്ട്.

മാർച്ച് 12-ന് ആരംഭിച്ച കർശന പരിശോധന മാർച്ച് 18 വരെ തുടരും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW