15 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള പാരെന്റല്‍ കണ്ട്രോള്‍ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ഗ്രീസ്

By Rose Malayalam Desk

ഗ്രീസ് അവരുടെ രാജ്യത്തെ  15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ മാതാപിതാക്കളുടെ നിയന്ത്രണത്തിന് സഹായകമാകുന്ന  ഒരു പുതിയ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.

“ഡിജിറ്റല്‍ ഭീഷണി രണ്ടു തരത്തില്‍ ആണ് ഉള്ളത്, കുട്ടികള്‍ ഡിജിറ്റല്‍ മീഡിയക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയും, അതെ സമയം യാഥാർത്ഥ്യ ജീവിതത്തില്‍ നിന്നും പിന്‍ വലിയുകയും ചെയ്യുന്നു. അവർ അവരുടെ സങ്കല്‍പ്പ ഡിജിറ്റൽ ലോകത്ത് സൌഹൃദം സൃഷ്ടിച്ച് അതില്‍ കുടുങ്ങി കിടക്കുന്നു.” ഗ്രീസിന്റെ സാമൂഹിക കോഹെഷൻ, കുടുംബമന്ത്രിയായ സോഫിയ സാക്കാരാക്കി പാരെന്റല്‍ കണ്ട്രോള്‍ പ്ലാറ്റ്ഫോം ന്‍റെ പ്രഖ്യപനത്തിനു ശേഷം പറഞ്ഞു.

കുട്ടികളെ ഈ അപകടകരമായ ഡിജിറ്റൽ ലോകത്തുനിന്ന് സംരക്ഷിക്കുന്നത് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമാണെന്ന് വ്യക്തമാക്കിയ മന്ത്രി, മാതാപിതാക്കൾക്ക് പുതിയ പ്ലാറ്റ്ഫോമിലൂടെ ചില വെബ്‌സൈറ്റുകൾ തടയാനും, കുട്ടികള്‍ ചെയ്യുന്ന ഓൺലൈൻ ചാറ്റുകളെ നിയന്ത്രിക്കാനും സാധിക്കും എന്ന് വിശദീകരിച്ചു.

കുട്ടികളില്‍ സോഷ്യൽ മീഡിയയുടെ സമ്പൂര്‍ണ നിരോധനം ഫലപ്രദമായേക്കില്ല നിരോധിച്ചാൽ, കുട്ടികൾ മറ്റ് ചാറ്റിംഗ് ഇടങ്ങൾ കണ്ടെത്തും. നമ്മള്‍ പോലും അറിയാത്ത ‘ഡാർക്ക് റൂമുകൾ’ ഉണ്ടെന്നും അവര്‍ പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW