2024ൽ ഐറിഷ് കോസ്റ്റ് ഗാർഡ് നല്‍കിയത് 2,554 സേവനങ്ങള്‍; രക്ഷപെടുത്തിയത് 537 പേരുടെ ജീവൻ

By Rose Malayalam Desk

2024-ൽ, കോസ്റ്റ് ഗാർഡ് 2,554 സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ഐറിഷ് കോസ്റ്റ് ഗാർഡ് അറിയിച്ചു. 537 പേരുടെ ജീവൻ രക്ഷയ്ക്കും നേതൃത്വം നൽകി. തിരച്ചിൽ, രക്ഷാപ്രവർത്തനം, കടൽ ദുരന്തങ്ങൾ, മലിനീകരണ നിയന്ത്രണം എന്നിവയിൽ കോസ്റ്റ് ഗാർഡ് മികച്ച സേവനം നടത്തി.

കഴിഞ്ഞ വര്‍ഷം ആകെ 44 കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ 1,154 തവണ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങള്‍ നടത്തി. അതേസമയം, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ 752 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. പ്രത്യേകിച്ച്, ദ്വീപ് സമൂഹങ്ങൾക്ക് വേണ്ടി 134 എയർ ആംബുലൻസ് മിഷനുകൾ നടത്തുകയും അത് ഗുരുതര മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്തു.

ഡബ്ലിൻ, മാലിൻ, വാലെൻഷ്യ എന്നീ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള കോസ്റ്റൽ കോർഡിനേഷൻ മിഷനുകൾ 699 തവണ ആർഎൻഎൽഐ ലൈഫ്ബോട്ടുകൾ വിന്യസിക്കുകയും 73 തവണ കമ്മ്യൂണിറ്റി ഇൻഷോർ രക്ഷാ സേവനങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഐറിഷ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

ഡിസംബർ 2024-ൽ, ബ്രിസ്റ്റോ അയർലാൻഡ് ലിമിറ്റഡ് വഴി പുതിയ AW189 ഹെലികോപ്റ്ററുകളുടെ ആദ്യ രണ്ട് യൂണിറ്റുകൾ ഷാനണിൽ സേവനം ആരംഭിച്ചു. ബാക്കി നാല് ഹെലികോപ്റ്ററുകൾ 2025 ആദ്യം ലഭ്യമാകുമെന്നും ഇത്  രക്ഷാപ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW