അയർലണ്ടിൽ മലയാളിയായ നഴ്സ് സീമാ മാത്യു അന്തരിച്ചു

അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന മലയാളി സീമാ മാത്യു (45) അന്തരിച്ചു. കൗണ്ടി ടിപ്പററിയിലെ നീനാ St. Colons Community Nursing Unit-ലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമ, ഏതാനും നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ നീനയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസ് ആണ് ഭര്‍ത്താവ്. മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം.

വര്‍ഷങ്ങളായി അയര്‍ലണ്ടിലാണ് സീമയും കുടുംബവും താമസം. പ്രദേശത്തെ എല്ലാ സാമൂഹികപ്രവര്‍ത്തനങ്ങളിലും കുടുംബം സജീവസാന്നിദ്ധ്യമായിരുന്നു.

നവംബര്‍ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 1.30 വരെ നീനാ Kellers Funeral Home-ല്‍ (E45X094) സീമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീനാ സെന്റ് മേരീസ് റോസറി ചര്‍ച്ചില്‍ (E45YH29) വച്ച് സീറോ മലബാര്‍ ക്രമത്തിലുള്ള ഫ്യൂണറല്‍ മാസും, സംസ്‌കാരവും നടത്തപ്പെടും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion