യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പ്ലിമൌത്ത് : പ്ലിമൌത്തിൽ കുടുംബ സമേതം താമസിച്ച് വന്ന ശ്രീ ഷൈജു സ്കറിയ ജെയിംസാണ് (37 വയസ്സ്) ഏപ്രിൽ 18 ചൊവ്വാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ശ്രീ ഷൈജു സ്കറിയ ജെയിംസിന്റെ ഭാര്യ ശ്രീമതി നിത്യ ഷൈജു മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഹോസ്പിറ്റിലിൽ കഴിയുന്ന ഭാര്യയും കുഞ്ഞിനെയും കണ്ടതിന് ശേഷം ശ്രീ ഷൈജു ഭക്ഷണം കഴിക്കുവാനായി ഹോസ്പിറ്റൽ കാന്റീനിലേക്ക് പോയത്. എന്നാൽ … Read more

Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു

Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു.92 വയസായിരുന്നു. സംസ്കാരം പിന്നീട് . മക്കൾ – തെയ്യമ്മ, ചിന്നമ്മ, sister സുപ്രഭ (സ്വിസ്റ്റർലാൻഡ്), sister അർച്ചന ,sister അർപ്പിത , ടാനി കെ പോൾ ,ആഗ്നസ് , ജോമോൻ കെ പോൾ (അയർലണ്ട് ), സാജു ( അബുദാബി ). മരുമക്കൾ -അബ്രഹാം , ബിജി ,ജോസ് ,മേരിക്കുട്ടി ( അയർലണ്ട് ) , സുമി.

ഗോൾവേ മലയാളി നാട്ടിൽ വച്ച് നിര്യാതനായി

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ   ഗോൾവേ മലയാളി നാട്ടിൽ ചികിത്സയിരിക്കെ മരണമടഞ്ഞു. ഗോൾവേയിൽ താമസിക്കുന്ന സിബി കുമാറാണ് ഇന്നലെ രാത്രി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ദേവി സിബി കുമാറാണ് ഭാര്യ.

അയർലൻഡ് മലയാളി ജിത മോഹനൻ അന്തരിച്ചു

അയര്‍ലന്‍ഡ് മലയാളി ജിത മോഹനൻ (42) അന്തരിച്ചു. ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഡബ്ലിൻ city west ൽ താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ്. ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 12 വയസ്സുള്ള തന്മയി മകനാണ്. സത്ഗമയ കുടുംബത്തിലെ അംഗം കൂടിയായിരുന്നു ജിത മോഹനന്‍. സംസ്കാരം നാട്ടിൽ നടത്താനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സത്ഗമയ സത്സഘിന്റെ നേതൃത്വത്തിൽ city west ലുള്ള 8 culi-duin green … Read more

ഡബ്ലിനിൽ വിടപറഞ്ഞ കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനം ചൊവ്വ , ബുധൻ ദിവസങ്ങളിൽ 

ഡബ്ലിനിൽ വിടപറഞ്ഞ കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനത്തിനുള്ള  ചൊവ്വ , ബുധൻ ദിവസങ്ങളിൽ താഴെ പറയുന്ന ഫ്യൂണറൽ ഹോമുകൾ ക്രമീകരിച്ചിരിക്കുന്നു. ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്   11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ  വെച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത്.ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്(6)   11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് … Read more

ഡബ്ലിൻ  മലയാളികളുടെ മകൻ കാർത്തിക്ക് (6) അന്തരിച്ചു 

ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്  ഇന്നലെ 11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായ വാർത്ത വ്യസന സമേതം അറിയിക്കുന്നു.

ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനി ബ്രിട്ടനിൽ കാറിടിച്ചു മരിച്ചു

ബ്രിട്ടനിലെ ലീഡ്സില്‍ ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര സ്വദേശിനിയായ ആതിര അനില്‍കുമാര്‍(25)‍ ആണ് മരിച്ചത്. ആതിരയുടെ ഭര്‍ത്താവ് മസ്കത്തില്‍ ജോലി ചെയ്യുകയാണ്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രോജക്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ഒരു മാസം മുന്‍പായിരുന്നു ആതിര പഠനത്തിനായി ലീഡ്സില്‍ എത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. ആതിര ഉള്‍പ്പെടെ നിരവധി പേര്‍ നില്‍ക്കുകയായിരുന്ന ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ആതിര മരണപ്പെട്ടതായാണ് ലഭ്യമാവുന്ന … Read more

സിനിമ -ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 41 വയസ്സായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സുബി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിപ്പട്ടാളം അടക്കമുള്ള നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരികയായും സുബി കഴിവ് തെളിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു … Read more

അയർലൻഡ് വംശജനായ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റു മരിച്ചു

അയര്‍ലന്‍ഡിലെ കോര്‍ക്ക് സ്വദേശിയായ ലോസ് ഏഞ്ചല്‍സ് അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഒ കോണല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഹസീന്‍ഡ ഹൈറ്റ്സിലെ ജാന്‍ലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വര്‍ഷത്തിലേറെയായി … Read more

ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി നിരവധി ​ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി  ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.