ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

60 ഒഴിവുകൾ ഉടൻ നികത്തുമെന്നും, 30 പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുമെന്നും ഉറപ്പ്: Naas General Hospital നഴ്‌സുമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു, പണിമുടക്കും ഉപേക്ഷിച്ചു

ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാത്തത് കാരണം Co Kildare-ലെ Naas General Hospital-ല്‍ നഴ്‌സുമാര്‍ നടത്താനിരുന്ന പണിമുടക്ക്, ചര്‍ച്ചകളെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആശുപത്രിയിലെ Irish Nurses and Midwives Organisation (INMO) അംഗങ്ങളായ ജീവനക്കാരാണ് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പണിമുടക്കിേലര്‍പ്പെടുമെന്ന് HSE-ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ക്ക്-ടു-റൂള്‍ രീതിയില്‍ സമരം നടത്തിവരുന്ന നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പണിമുടക്കിലേയ്ക്ക് കടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റുമായി വെള്ളിയാഴ്ച നടത്തിയ ദീര്‍ഘമായ ചര്‍ച്ചയില്‍, പണിമുടക്ക് ഉപേക്ഷിക്കാന്‍ ജീവനക്കാരുടെ സംഘടന തീരുമാനിക്കുകയായിരുന്നു. വര്‍ക്ക്-ടു-റൂള്‍ സമരവും വെള്ളിയാഴ്ച വൈകിട്ട് 8 മണിയോടെ അവസാനിപ്പിച്ചു.

ഉടന്‍ തന്നെ 60 നഴ്‌സിങ് ഒഴിവുകള്‍ നികത്തുമെന്നും, ഇതിന് പുറമെ അധിക സര്‍വീസുകള്‍ക്കായി 30 പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് സമരമവസാനിപ്പിക്കാന്‍ INMO തയ്യാറായിരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരുടെ ജോലി സംബന്ധിച്ചുള്ള സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കാനായി നഴ്‌സിങ് സ്റ്റാഫിങ്ങില്‍ ഈയാഴ്ച സമ്പൂര്‍ണ്ണ റിവ്യൂ നടത്താനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ 25 ശതമാനം ജീവനക്കാരുടെ കുറവ് വന്നിട്ടുണ്ടെന്നും, അത് നികത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റേണിറ്റി ലീവ് വേക്കന്‍സികളും നികത്തിയിട്ടില്ല. വളരെ തിരക്കേറിയ ആശുപത്രികളിലൊന്നാണ് Naas General Hospital എന്നതിനാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് രോഗികളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ഒരുപോലെ ഭീഷണിയാണെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha-യും പറഞ്ഞിരുന്നു. ഇവിടെ ജനസംഖ്യാനിരക്ക് വര്‍ദ്ധിക്കുകയാണ് എന്നതിന് പുറമെ സമീപ കൗണ്ടിയായ ഡബ്ലിനില്‍ നിന്നടക്കം രോഗികള്‍ ഇവിടെ എത്താറുണ്ടെന്നും, തിരക്ക് കാരണം രോഗികളെ പലപ്പോഴും കട്ടിലില്‍ അല്ലാതെ മറ്റ് പലയിടങ്ങളിലായി ഇരുത്തി ചികിത്സേക്കേണ്ടി വരുന്ന സാഹചര്യം വര്‍ഷങ്ങളായി തുടരുകയാണെന്നും അവര്‍ വിശദീകരിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW