ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

വീശിയടിച്ച് ഇഷ; അയർലണ്ടിൽ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലായി

അയര്‍ലണ്ടില്‍ ഞായറാഴ്ച വീശിയടിച്ച ഇഷ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടര്‍ന്ന് അധികൃതര്‍ തുടരുകയാണ്. മണിക്കൂറില്‍ 137 കി.മീ വരെ വേഗതയിലാണ് കാറ്റ് വീശിയത്. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടത് ഇതുവരെ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഡോണഗല്‍, സ്ലൈഗോ, മേയോ, ലെയ്ട്രിം, കാവന്‍ തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം കാര്യമായും തടസപ്പെട്ടത്.

രാജ്യത്തെ 93,000 വീടുകളില്‍ കറന്റ് ഇല്ലെന്നാണ് തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ESB സ്ഥിരീകരിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് 155,000 വീടുകളിലായിരുന്നു വൈദ്യുതി വിതരണം തടസപ്പെട്ടത്. രാവിലെ ഇത് 235,000 ആയിരുന്നു.

അതേസമയം ഇഷയ്ക്ക് പിന്നാലെ മറ്റൊരു കൊടുങ്കാറ്റായ ജോസെലിന്‍ എത്തുന്നതോടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വൈകിയേക്കുമെന്ന് ESB പറഞ്ഞു. നിലവില്‍ ഹെലികോപ്റ്ററുകളുപയോഗിച്ച് നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണ് ESB.

രാജ്യത്ത് പലയിടത്തും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണെങ്കിലും വലിയ ദുരന്തങ്ങള്‍ ഒഴിവായി. ഡബ്ലിന്‍ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാത്രി ബസിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW