ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും.

Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ നിന്നും 2 യൂറോ ആകും.

Kilcock-Dublin ബസില്‍ 20% ആണ് നിരക്ക് വര്‍ദ്ധന. ടിക്കറ്റ് വില 3.08-ല്‍ നിന്നും 3.70 യൂറോ ആയി ഉയരും.

Drogheda-Dublin Airport ബസ് സര്‍വീസില്‍ നിരക്ക് 16% ഉയര്‍ത്തുന്നതോടെ ടിക്കറ്റ് വില 4.55 യൂറോയില്‍ നിന്നും 5.30 യൂറോ ആകും.

The Bray Daly-Greystones റെയില്‍വേ ടിക്കറ്റ് നിരക്കിലും 15% വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിരക്ക് 2 യൂറോയില്‍ നിന്നും 2.30 യൂറോ ആയി ഉയരും.

അതേസമയം നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയല്ലെന്നും, എല്ലാ ടിക്കറ്റ് നിരക്കുകളും സന്തുലിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നുമാണ് NTA പറയുന്നത്. ചില റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്നും NTA പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചിലയിടത്ത് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW