സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്റെ ‘കൊയ്ത്തുത്സവം- 2024’ മെയ് 11-ന്

ഡബ്ലിന്‍ സൗത്ത് മാർത്തോമ്മാ കോണ്‍ഗ്രഗേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘കൊയ്ത്തുത്സവം’ മെയ് 11 ശനിയാഴ്ച. രാവിലെ 9.30-ന് വിക്ക്‌ലോയിലെ ഗ്രേസ്‌റ്റോണിലുള്ള (A63 YD27) Nazarene Community Church-ല്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പരിപാടികള്‍ക്ക് തുടക്കമാകും.

ആരാധനാന്തരം റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി) പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഏവരെയും കൊയ്ത്തുല്‍ത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, കണ്‍വീനര്‍ അലക്‌സ് പി. തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി )- +447 3848 58587
ഷെറിന്‍ വര്‍ഗീസ്- 087 4066 196
അലക്‌സ് പി. തങ്കച്ചന്‍- 087 0533 183

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW