അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ശനിയാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ശനിയാഴ്ച നടക്കും. അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലണ്ടിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം, ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ ആരംഭിക്കും. അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ … Read more

ജൂൺ 21 ശനിയാഴ്ച എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു

എന്നീസ്സ്: ഈ വരുന്ന ശനിയാഴ്ച (21/06/2025) രാത്രി 6:30-നുള്ള ദിവ്യബലിക്കു ശേഷം, ബിഷപ്പ്  ഫിൻന്റന്‍ മോനാഹന്റെ നേതൃത്വത്തില്‍ എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു. ലോകത്ത് ഏറ്റവും അധികം അത്ഭുതങ്ങളും അടയാളങ്ങളും നടന്നിട്ടുള്ളത് ദിവ്യ കാരുണ്യ പ്രദക്ഷിണ സമയങ്ങളിലാണ്. വളരെയേറെ  വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പ്രദക്ഷിണം പുനരാരംഭിച്ചിരിക്കുന്നത്. എന്നീസ്സ്   കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം ആരംഭിച്ച്, സ്റ്റേഷന്‍ റോഡിലൂടെ പോയതിനുശേഷം തിരിച്ച് കത്തീഡ്രലില്‍  എത്തുമ്പോള്‍ ദിവ്യ കാരുണ്യ ആശീര്‍വാദം  നടത്തപ്പെടുന്നതാണ്. മുത്തുക്കുടകള്‍ … Read more

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000-ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ (ഇരവിമംഗലം) പ്രസിഡൻ്റ് ആയും, അലക്സ് മോൻ വട്ടുകുളത്തിൽ (ചെറുകര) സെക്രട്ടറി ആയും, അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും, ബിജു സ്റ്റീഫൻ മുടക്കോടിൽ (മ്രാല) പി ആർ … Read more

വാട്ടർഫോർഡ് കാത്തലിക് ബിഷപ്പ് അൽഫോൺസ് കളളിനാൻ ടിപ്പററി ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ, വാട്ടർ ഫോർഡ്, ലിസ്മോർ ഭദ്രാസന ചുമതല വഹിക്കുന്ന കത്തോലിക്ക ബിഷപ്പ് Alphonsus Cullinan സന്ദർശിച്ചു. ആദ്യമായിട്ടാണ് സ്വന്തമായുള്ള ഒരു ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒരു കാതലിക് ബിഷപ്പ് എത്തുന്നത്. മനോഹരമായ ദേവാലയത്തിലെ ആരാധന, മറ്റു ക്രമീകരണങ്ങൾ എന്നിവ ബിഷപ്പ് നേരിട്ട് മനസ്സിലാക്കി. വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഈ ദേവാലയം മറ്റ് ആവശ്യങ്ങൾക്കായി നഷ്ടപ്പെടുത്താതെ ആരാധനയ്ക്കും ആത്മീയ … Read more

ജൂൺ മാസത്തിലെ മലയാളം കുർബാന 15-ആം തീയതി ഡബ്ലിനിൽ

ജൂൺ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂൺ 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628 https://g.co/kgs/Ai9kec

സീറോ മലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ

നോക്ക് : നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ്, ഗാൽവേ കുർബാന സെൻ്ററിലേയും ബാലിനസ്ളോ കുർബാന സെൻ്ററിലേയും ഹ്രസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്. ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം റെക്ടർ വെരി. റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു. നോക്ക് തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിച്ചുവന്ന ഗാൽവേ റീജിയണൽ കോർഡിനേറ്റർ ഫാ. ആൻ്റണി … Read more

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ന്

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ആം തീയതി Ardee Parish Centre, Ardee, Co . Louth ( A92 X5DE)-ൽ വെച്ച് നടത്തപ്പെടുന്നു. ഫാ.ജയൻ അലക്സ് പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30-ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന സംഗമം, പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും, പൈതൃക റാലി മത്സരവും, കലാപരിപാടികളും സ്നേഹവിരുന്നുമായി നടത്തപ്പെടും. ഈ ആവേശ സംഗമത്തിലേക്ക് 19 യൂണിറ്റുകളിലായി അയർലണ്ടിലുള്ള എല്ലാ … Read more

‘പരിശുദ്ധ അമ്മ, നമ്മുടെ കുറവുകളെ ആദ്യമറിയുന്നവൾ’ : മാർ സ്റ്റീഫൻ ചിറപ്പണത്ത്

നോക്ക്/അയർലണ്ട് :  നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമ്മുക്കായി മദ്ധ്യസ്ഥം വഹിക്കുന്നവളാണ് പരിശുദ്ധ അമ്മയെന്ന് സീറോ മലബാർ സഭയുടെ  യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  ജൂബിലി വർഷത്തിലെ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ വി. കുർബാനക്ക്  മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു  ബിഷപ്പ്. കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ വചന ഭാഗം ഉദ്ധരിച്ച് സംസാരിക്കവെ, … Read more

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18 ന്

കോർക്ക് : കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക്  മെയ് 18  ഞായറാഴ്ച 2:30- ന് ഫാ. ജിൽസൺ കോക്കണ്ടത്തിൽ  കൊടിയുയർത്തും.  വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ   പ്രസുദേന്തി വാഴ്ച,  തിരുനാൾ ഏൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനക്കും  സിറോ മലബാർ സഭയുടെ അയലണ്ട് നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്      മുഖ്യകാർമികനായിരിക്കും. കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ … Read more

കർദിനാൾ റോബർട്ട് പ്രീവോ പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും

ആഗോള കത്തോലിക്കാ സഭയുടെ പുതിയ നേതാവായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനിമുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമാണ് 69-കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോ. ജനനം യുഎസില്‍ ആണെങ്കിലും പിന്നീട് അദ്ദേഹം പെറു പൗരത്വം സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനില്‍ 133 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. രണ്ടാം ദിവസം നടന്ന നാലാമത്തെ … Read more