അയർലണ്ടിൽ ചരിത്രനേട്ടവുമായി ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; തിരികെയെത്തിയത് 500 മില്യൺ കുപ്പികൾ

പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ രാജ്യത്താരംഭിച്ച deposit return scheme വഴി ഇതുവരെ തിരികെയെത്തിയത് 500 മില്യണ്‍ കുപ്പികള്‍. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ എന്നിവ ഉപയോഗശേഷം വലിച്ചെറിയാതെ ഡെപ്പോസിറ്റ് മെഷീനുകളിലോ, കടകളിലോ തിരികെയെത്തിച്ചാല്‍ പകരമായി ഡിസ്‌കൗണ്ടോ, വൗച്ചറോ ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിലവില്‍ 2,500 reverse vending മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 350 കലക്ഷന്‍ പോയിന്റുകള്‍ വേറെയമുണ്ട്.

Re-turn എന്ന സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 500 മില്യണ്‍ കുപ്പികള്‍ എന്ന നേട്ടം പദ്ധതി കൈവരിച്ചതായും, 4.32 മില്യണ്‍ കുപ്പികള്‍ വരെ തിരികെയെത്തിയ ദിവസങ്ങളുണ്ടായിട്ടുണ്ടെന്നും Re-turn പറയുന്നു.

പദ്ധതി വലിയ വിജയമായതായി പരിസ്ഥിതിവകുപ്പ് സഹമന്ത്രി Ossian Smyth-ഉം പറഞ്ഞു. ചെറിയ മാറ്റങ്ങള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഏവരും മനസിലാക്കിയതായും, നമ്മുടെ പരിസരം ഇപ്പോള്‍ കൂടുതല്‍ വൃത്തിയുള്ളതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW