അയർലണ്ടിൽ ചരിത്രനേട്ടവുമായി ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; തിരികെയെത്തിയത് 500 മില്യൺ കുപ്പികൾ
പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ രാജ്യത്താരംഭിച്ച deposit return scheme വഴി ഇതുവരെ തിരികെയെത്തിയത് 500 മില്യണ്‍ കുപ്പികള്‍. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ എന്നിവ ഉപയോഗശേഷം വലിച്ചെറിയാതെ ഡെപ്പോസിറ്റ് മെഷീനുകളിലോ, കടകളിലോ തിരികെയെത്തിച്ചാല്‍ പകരമായി ഡിസ്കൗണ്ടോ, വൗച്ചറോ ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിലവില്‍ 2,500 reverse vending മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 350 കലക്ഷന്‍ പോയിന്റുകള്‍ വേറെയമുണ്ട്. Re-turn എന്ന സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 500 മില്യണ്‍ കുപ്പികള്‍ എന്ന നേട്ടം … Read more