ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ശക്തമായ മഴയും തണുപ്പും; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്, താപനില പൂജ്യം ഡിഗ്രി വരെ താഴും

മഴയും ശക്തമായ തണുപ്പും തുടരുന്ന അയര്‍ലണ്ടിലെ അഞ്ച് കൗണ്ടികളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് അയര്‍ലണ്ട്. Cavan, Donegal, Monaghan, Connacht, Longford എന്നീ കൗണ്ടികളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ റെയിന്‍/ഐസ് വാണിങ്ങുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് (ശനി) പകല്‍ 3.57-ന് നിലവില്‍ വന്ന വാണിങ് അര്‍ദ്ധരാത്രി 12 മണി വരെ തുടരും.

ഈ കൗണ്ടികളിലെ ശക്തമായ മഴ പിന്നീട് തണുത്ത കാലാവസ്ഥ കാരണം ഐസ് രൂപപ്പെടാന്‍ ഇടയാക്കും. ശക്തമായ മഞ്ഞിനും സാധ്യതയുണ്ട്. വീശിയടിക്കുന്ന കാറ്റ് കൂടിയെത്തുന്നതോടെ ഇവിടങ്ങളില്‍ യാത്ര ദുഷ്‌കരമാകുകയും, റോഡിലെ കാഴ്ച കുറയുകയും ചെയ്യും.

തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി വരെ താഴ്‌ന്നേക്കുകയും ചെയ്യും.

നോര്‍ത്തേണ്‍ അയര്‍ലണ്ട്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Fermanagh, Tyrone, Derry എന്നീ കൗണ്ടികളിലും ഇന്ന് (ശനി) വൈകിട്ട് 5 മണിക്ക് നിലവില്‍ വന്ന യെല്ലോ സ്‌നോ/ഐസ് വാണിങ് രാത്രി 8 മണി വരെ തുടരുമെന്ന് യുകെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW