ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

നോർത്തേൺ അയർലണ്ടിലെ Fermanagh-ലുള്ള ബംഗ്ലാവിൽ തീവെപ്പ്; മനഃപൂർവം തീയിട്ടതെന്ന് പോലീസ്

നോർത്തേൺ അയർലണ്ടിലെ Co Fermanagh-ലുള്ള ബംഗ്ലാവിൽ തീവെപ്പ് നടന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ബംഗ്ലാവിന് ഗണ്യമായ നാശനഷ്ടമുണ്ടായതായി ഒരു അയൽക്കാരൻ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11:10-ഓടെ Derrygonnelly പ്രദേശത്ത് തീപിടിത്തം ഉണ്ടായതായി അഗ്നിശമന സേനാംഗങ്ങൾ ആണ് പോലീസിനെ അറിയിച്ചത്. തീ കണ്ട ഒരു അയൽക്കാരൻ 999-ൽ വിവരമറിയിക്കുകയായിരുന്നു.

വീടിന് മനഃപൂർവ്വം തീയിട്ടതായാണ് കരുതുന്നതെന്നും, ഭാഗ്യവശാൽ സംഭവസമയം ആരും വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, സമീപത്ത് പ്രായമായ ആളുകൾ താമസിക്കുന്നതിനാൽ, വിവരമറിയാൻ വൈകിയിരുന്നെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു.

സംഭവം നടക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നവരോ, അല്ലെങ്കിൽ അന്വേഷണത്തിന്
സഹായകമാകുന്ന തരത്തിൽ എന്തെങ്കിലും വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1709 13/02/26 എന്ന റഫറൻസ് നമ്പർ പറഞ്ഞുകൊണ്ട് 101 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടണമെന്ന് നോർത്തേൺ അയർലണ്ട് പോലീസ് (PSNI) അഭ്യർത്ഥിച്ചു.

ആളുകൾക്ക് PSNI വെബ്‌സൈറ്റ് വഴിയോ, ക്രൈംസ്റ്റോപ്പേഴ്‌സ് നമ്പറായ 0800 555 111-ലോ രഹസ്യമായി വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW