ഡബ്ലിനിലെ Ballymun-ൽ നടന്ന വെടിവെപ്പിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12:35-ഓടെ സെന്റ് മാർഗരറ്റ് പാർക്കിൽ വെച്ചാണ് 18 വയസിനടുത്ത് പ്രായമുള്ള കൗമാരക്കാരന് വെടിയേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചിലിത്സയിലാണെന്നും, പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും ഗാർഡ പറഞ്ഞു. സ്ഥലം ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
കേസ് അന്വേഷിക്കാൻ Ballymun Garda Station-ലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 11:30-നും ഉച്ചയ്ക്ക് 1:30-നും ഇടയിൽ സെന്റ് മാർഗരറ്റ് പാർക്ക് പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികൾ ആയിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കയ്യിൽ അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിൽ സിസിടിവി, ഡാഷ് ക്യാമറ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിലോ Ballymun ഗാർഡ സ്റ്റേഷനുമായി 01 666 4400 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണം എന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW