ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

മോർട്ട്ഗേജ് നോക്കുന്നവർക്ക് നല്ല വാർത്ത! അയർലണ്ടിലെ മോർട്ട്ഗേജ് പലിശ നിരക്കുകൾ മൂന്ന് വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

അയർലണ്ടിലെ മോർട്ട്ഗേജ് പലിശ നിരക്കുകൾ മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 2025 ഡിസംബർ മാസത്തിലുള്ള മോർട്ട്ഗേജ് പലിശ നിരക്ക് 3.50 ശതമാനം ആണ്. നവംബറിൽ ഇത് 3.53 ശതമാനവും ഒരു വർഷം മുമ്പ് 3.80 ശതമാനവും ആയിരുന്നു.

അതേസമയം ഡിസംബർ മാസത്തിലെ യൂറോസോൺ ശരാശരി 3.32 ശതമാനമായിരുന്നു എന്നതും ഓർക്കണം. യൂറോസോണിലെ ആറാമത്തെ ഉയർന്ന നിരക്കാണ് അയർലണ്ടിലേത്.

അയർലണ്ടിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലും മോർട്ട്ഗേജ് നിരക്കിൽ വ്യാപകമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. Bonkers.ie എന്ന വെബ്സൈറ്റിന്റെ വിശകലനം കാണിക്കുന്നത്, 10 ശതമാനം നിക്ഷേപത്തിൽ ആദ്യമായി €300,000 കടം വാങ്ങുന്നയാൾക്ക്, വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ 3.35 ശതമാനം മുതൽ 4.70 ശതമാനം വരെയാണ്. മൂന്ന് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിനുള്ള നിരക്കുകൾ 3.20 ശതമാനം മുതൽ 4.85 ശതമാനം വരെയാണ്. അതിനാൽ മോർട്ട്ഗേജ് എടുക്കുന്നവർ ഒന്നിലധികം സ്ഥാപനങ്ങളെ സമീപിച്ച ശേഷം മാത്രം തീരുമാനമെടുക്കുന്നതാകും നല്ലത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW