മഴയും മഞ്ഞും കാറ്റും ഒരുമിച്ചെത്തുന്ന അയർലണ്ടിൽ ഇന്നും നാളെയും വിവിധ കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി കാലാവസ്ഥാ വകുപ്പ്.
Wexford, Wicklow, Dublin, Meath, Louth എന്നീ കൗണ്ടികളിൽ ഇന്ന് (ചൊവ്വ) രാത്രി 11 മണി മുതൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ വിൻഡ് വാണിങ് നിലവിൽ വരും. കാറ്റിൽ മരങ്ങൾ മറിഞ്ഞു വീഴാനും, സാധനങ്ങൾ പറന്നു വന്നു വീഴാനും, കടലിൽ തിരമാല ഉയരാനും സാധ്യതയുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കുക.
ശക്തമായ മഴ പ്രതീക്ഷിക്കുന്ന Cork, Waterford, Carlow, Kilkenny, Wexford, Wicklow, Dublin എന്നീ കൗണ്ടികളിൽ ഇന്ന് (ചൊവ്വ) രാത്രി 11 മണി മുതൽ ബുധനാഴ്ച്ച രാത്രി 11 മണി വരെ യെല്ലോ റെയിൻ വാണിങ് നിലവിൽ വരും. ഇവിടെ നേരത്തെ നനഞ്ഞു കിടക്കുന്ന നിലത്ത് വീണ്ടും മഴ പെയ്യുന്നത് വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന് പുറമെ Donegal, Leitrim, Sligo എന്നീ കൗണ്ടികളിൽ ബുധനാഴ്ച പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ യെല്ലോ റെയിൻ/ സ്‌നോ വാണിങ്ങും നിലവിൽ വരും. ഇവിടങ്ങളിൽ മഴ പിന്നീട് മഞ്ഞായി മാറി ഐസ് രൂപപ്പെടാൻ സാധ്യതയുണ്ട്. യാത്രക്കാർ അതീവ ജാഗ്രത പാലിക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW