ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

Blanchardstown-ൽ രണ്ട് വർഷമായി മോഷണം നടത്തി വന്നയാൾ പിടിയിൽ

ഡബ്ലിനിലെ Blanchardstown-ല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ വിവിധ മോഷണങ്ങളിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. Clonlee-യില്‍ നടന്ന മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളില്‍ നിന്നും മറ്റ് മോഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 7.45-നാണ് ഡബ്ലിനിലെ Clonlee-യില്‍ വച്ച് ഒരാളില്‍ നിന്നും കവര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരന്‍ അറസ്റ്റിലാകുന്നത്. ഇയാളെ നിലവില്‍ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.

2022 ഒക്ടോബര്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ Blanchardstown-ല്‍ നടന്ന വിവിധ മോഷണങ്ങള്‍ നടത്തിയത് ഇയാള്‍ ആണെന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. പ്രതിയെ ഇന്ന് Blanchardstown ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കേസില്‍ തുടരന്വേഷണം നടത്തിവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW